Sunday, January 9, 2011

കമ്പ്യൂട്ടർ എന്ന ശകടത്തിലുള്ളതും എന്റെ ജീവിതത്തിൽ ഇല്ലാത്തതും

ഏതൊരു സുഹൃത്തിനോടും ജീവിതം എങ്ങനെ എന്നു ചോദിച്ചാൽ പറയും “ചങ്ങാതി, ഒന്നും പറയണ്ട ....അങ്ങേനെയൊക്കെ പോകുന്നു” ഈ അലസ മറുപടിയിൽ നിന്നും വളരെ വ്യത്യന്തമാണു ഞാൻ പറയാൻ പോകുന്നെ....അലച്ചിൽ ഒരു സുഖമാണു... ഇത് ഇങ്ങനെ ഓരോ ‘കീ’ ഞെക്കി രേഖപ്പെടുത്താൻ പറ്റില്ല...  പിന്നെ ഞാൻ തിരിച്ചറിഞ്ഞ ഒറ്റ കാര്യം മാത്രം... എന്റെ ഈ കീ ബോർഡിൽ എന്തും ചെയ്തിട്ട് 'ctrl + z'  എന്ന കോമ്പിനേഷൻ ചെയ്താൽ പഴയ അനിക്സ്പ്രെ യുടെ പരസ്യം പോലെ ആണു,,, ‘പൊടി പോലുമില്ല കണ്ടു പിടിയ്ക്കാൻ’ എന്നാണു സ്തിതി... പക്ഷെ എന്റെ ജീവിതത്തിൽ ഈ ഒരു ‘ അൺ ഡു’ എന്ന സ്തിതി ഇല്ല... 


കമ്പ്യൂട്ടർ വളർന്നു ... റ്റെക്നോളജി വളർന്നു... പക്ഷെ ഈ പറഞ്ഞ കാര്യയ്ജ്യ്ജിൽ മാത്രം ശാസ്ത്രവും മനുഷ്യനും തോറ്റു പോകുന്നു... ചെയ്തതിനു ഒരു ‘റീ വൈന്റ് - എഡിറ്റ് - പ്ലെ’ എന്ന ഒരു കിണ്ടാമണ്ടി ഉണ്ടാക്കാൻ പറ്റുന്നില്ല.... എന്റെ ഈ അലച്ചിലിൽ എനിയ്ക്ക് ഇതു വരെ ഇതിനുള്ള ഒരു ‘ത്വര’ ഉള്ള ഒരു ജീവ -അജീവ ങ്ങ്ലെയും കണ്ടു മുട്ടാനായില്ല... ഇനി ഒരു സുപ്രഭാതത്തിൽ ഞാൻ അങ്ങനെയൊരു ‘യന്തിരനെയോ’ ‘ജീവിയേയോ’ ‘സ്വാമി - ആസാമി’ യെയോ കണ്ടുമുട്ടുമായിരിയ്ക്കും... എന്റെ പ്രതീക്ഷയ്ക്ക് വ്യക്തമായ ഒരു കാരണം....


.. ചന്ദ്രനും മനുഷ്യനും തമ്മിലുള്ള അകലം വരെ കുറഞ്ഞില്ലെ.... പണ്ട് ‘അമ്പിളി അമ്മാവനെ പിടിയ്ക്കാനൊക്കില്ല ‘ എന്ന് പറഞ്ഞതിൽ നിന്ന് ഇന്നത്തെ കാലത്ത് ചന്ദ്രനിൽ 10 ഏക്കർ സ്തലം വാങ്ങി സ്വന്തം പേരിലാക്കാം എന്ന സ്തിതി വരെയായി.. ഇത് മനുഷ്യന്റെ കഴിവോ അതോ ‘കഴുവേറി’ ആയതിന്റെ തെളിവോ എന്തുമാകട്ടെ... എന്റെ പ്രതീക്ഷകൾക്ക് വെളിച്ചം നല്കുന്ന ഒരു സത്യമാണല്ലോ!

Saturday, January 8, 2011

ഇനിയും ഞാൻ എഴുതണോ?

എന്റെ കുറിപ്പുകൾ ഇനിയും ഞാൻ തുടരണോ.... അടുത്ത രാജ്യത്ത് എത്തുമ്പോൾ സമയ മേഖല മാറും... 

എന്റെ സ്വഭാവങ്ങൾ മറില്ലെങ്കിലും....

ഞാനും വേശ്യയും ഇവിടത്തെ പാതി രാത്രികളും....

ഇവിടെ സൂര്യൻ അസ്തമിക്കുന്നില്ല എന്നു തോന്നുന്നു... പതിവിലും കെടാവിളക്കുകൾ പുഞ്ചിരി തൂകി... നഗരം വീട്ട് ഞാൻ നടക്കുകയാണു.... ആളുകൾ സൂക്ഷിച്ച് നോക്കുന്നില്ലെങ്കിലും അവർക്ക് എന്തോ എന്നെ കണ്ടിട്ട് ഒരു അസ്വസ്തത.... ചിലപ്പോൾ എന്റെ സംശയമാകാം... വഴിയിൽ കണ്ട കോയിൻ ബോക്സ് പോലെ ഉള്ള ഒരു പെട്ടിയിൽ നിന്നു ഞൻ എന്റെ ‘വേശ്യാ’ പെണ്ണിനെ വിളിച്ചു.... “നേരം ഇരുട്ടുന്നല്ലേയുള്ളു,,,, രാവിലെ എന്നല്ലേ പറഞ്ഞത്” അവൾ അസ്വസ്തതയോടെ ചോദിച്ചു... ഞാൻ എന്റെ സ്തിതി പറഞ്ഞു.... ‘എനിയ്ക്ക് ഇവിടം മടുത്തു.... ബിയറിനു ടേസ്റ്റ് ഇല്ല....!! പിന്നെ എന്റെ ഈ ദേശത്തെ കാലാവധി നാളെ കഴിയും...’ അവൾ ഒന്ന് ചിന്തിച്ച ശേഷം ഞാൻ നിൽക്കുന്ന സ്തലത്തെ കുറിച്ച് ചോദിച്ചു... അതിനടുത്തുള്ള ഒരു റെസ്റ്റോറന്റിന്റെ ഡോർ നമ്പർ പറഞ്ഞ്ഞ് 20 മിനിട്ട് ക്ഷമിയ്ക്കാൻ പറഞ്ഞു....


ഞാൻ അവിടെ എത്തി... ചെന്ന പാടെ എന്റെ കലാപരിപാടി ആരംഭിച്ചു... 2 ടിൻ കഴിഞ്ഞപ്പോഴേയ്ക്കും അവൾ വന്നു... ഇപ്പോൾ കുഞ്ഞിപ്പാവാട അല്ല... നല്ല ഒരു ജീൻസ് ആണു വേഷം..


വന്ന പാടെ ശീലം മാറ്റിയ പോലെ ഒരു റൊത്ത്മാൻസ് കത്തിച്ചു.. ഞാൻ പറഞ്ഞു; ‘ഇന്നെന്താ ചിന്തിയ്ക്കാനാണോ ആത്മാവിനു ശാ‍ന്തി കൊടുക്കുന്നത്’ അവൾ ഒന്ന് നീട്ടി പുക ഊതി.... അപ്രതീക്ഷിതമായി കിട്ടിയ പുക ഞാൻ ഒരു ‘ടച്ചിങ്ങ്സ്’ ആക്കി....


ഞാൻ ചോദിച്ചു...’എത്ര കിട്ടി’ അവൾ ബാഗ് തുറന്ന് കുറച്ച് നോട്ട് പുറത്തിട്ടു..അടുത്ത പൂക കൂടി എടുത്ത് അവൾ പറഞ്ഞു.... “ഇത് ഈ ആഴ്ചയിലേയ്ക്ക് തികയും!“

ഞാൻ അടുത്ത ശരം എയ്തു “ ഈ ജോലിയിൽ തൃപ്തിയുണ്ടോ?” മറുപടി ഉടൻ “പിന്നെ.... തീർച്ചയായും” ഇതു നിർത്താൻ ഉദ്ദേശമുണ്ടോ- ഞാൻ ചോദിച്ചു.... അവൽ പറഞ്ഞത് എന്നെ ശരിയ്ക്കും അമ്പരപ്പിച്ചു “എന്റെ ബോയ് ഫ്രണ്ടിന് ഇതിനെക്കുറിച്ച് ഒരു പ്രശ്നവുമില്ല... പിന്നെ എനിയ്ക്കെന്താ...അവൻ എതിർപ്പ് വന്നാൽ മാത്രം ഞാൻ ചിന്തിയ്ക്കും അന്ന്... പിന്നെ ഞാൻ 5 ദിവസം മാത്രമേ പോകൂ എന്ന് അവനോട് പറഞ്ഞിട്ടുണ്ട്...ശനിയും ഞായറും ഞങ്ങൾ ക്ലബ്, പാർട്ടി, യാത്രകൾ എന്നിവയിൽ” ...


ഇത്രയും പറഞ്ഞ് അവൾ സലാം പറഞ്ഞു..... ഞാൻ അവളോട് എന്നേയ്ക്കുമായി യാത്ര പറഞ്ഞു.... എന്റ്റെ അലച്ചിൽ തുടരുവാനായി... ഇനി കാണില്ലെങ്കിലും അവളെ മറക്കുവാൻ കഴിയുന്നില്ല.... ഇവളെ ഞാൻ എങ്ങനെ ‘വേശ്യ’ എന്ന് മുദ്ര കുത്തും???

Thursday, January 6, 2011

തിരക്കിലും കൊച്ചിയേക്കാൾ വൃത്തി!

ഇവിടെ മുഴുവൻ തിരക്കാണു എന്നു വേണമെങ്കിൽ പറയാം.... പക്ഷെ നമ്മുടെ കൊച്ചിയെ വച്ച് നോക്കിയാൽ വൃത്തി അൽ‌പ്പം(എന്ന് വച്ചാൽ 350% കൂടും...)




എന്റെ അലച്ചിലിൽ 3 കാര്യങ്ങൾ പ്രകടമായി
  • ശവീ....ഇങ്ലീഷിൽ കടുക് വറുത്താൽ മാത്രം പോര...കുറെ ആങ്ങ്യങ്ങൾ പഡിയ്ക്കണം..
  • പിന്നെ തോൾ പൊക്കിയിട്ടുള്ള ഇല്ല, പറ്റില്ല മുതലായ nops, oops..// എന്നെല്ലാം ആവശയം പോലെ
  • ഫിറ്റ് ആയാലും വഴിയിൽ കിടക്കരുത്....


ഹാങ്ങ് ഓവർ മാറിയ നിമിഷങ്ങളിൽ




ബിയർ കാൻ താഴെ വച്ച് നടന്നപ്പോൾ ഈ നാട് സുന്ദരമാണു എന്ന് മനസ്സിലായി

ഇവളെയും ഞാൻ വേശ്യയെന്ന് വിളിയ്ക്കുമോ?

ഒരു കമ്പ്യൂട്ടർ ദർശനം ഒഴിവാക്കി, നേരിട്ട ഞാൻ ചെന്നു... പുതിയ അനുഭവങ്ങളല്ലേ...നേരിട്ട് പഡിയ്ക്കാം.. ടിൻ ബിയർ രാവിലെ വലിച്ച് കയറ്റിയതു കൊണ്ട് നടത്തം നല്ല സ്പീഡിലാ...

അവളെ ഒരു ‘വേശ്യ’ എന്നൊന്നും വിളിയ്ക്കാമോ എന്നറിയില്ല... കാരണം എന്റെ മനസ്സിൽ വേശ്യ എന്ന പദം തെളിയുമ്പോൾ മുറുക്കി ചുമപ്പിച്ച ചുണ്ടുകളും, താഴ്ത്തി വെട്ടിയ ബ്ലൌസും, ഒരു ചുവന്ന സാരി അലസമായി ഉടുത്തിരിയ്ക്കുന്ന ഒരു മദാലസ എന്നായതു കൊണ്ടായിരിയ്ക്കാം.... ജർമ്മനി സ്വദേശം ആണെങ്കിലും ഇങ്ഗ്ലീഷിൽ നന്നയി കടുകു വറുക്കുന്നുണ്ട്... എന്റെ പ്രകൃതം കണ്ടതു കൊണ്ടാവാം ആ 18-20 വയസ്സുകാരി കിളിന്തു കൊച്ച്... ബിസിനസ്സിനാണോ വന്നത് എന്ന് ചിരിച്ച് ചോദിച്ചു... ഞാൻ ചിരിയ്ക്കണോ എന്ന ചിന്തയിൽ ഫോട്ടോ സൂത്രമെടുത്തതും ആവേശം മുറുകിയത് പോലെ അവൾ ഉടൻ തന്നെ ആചീകിയൊതുക്കാത്ത മുടിയിഴകൾ തഴുകി ചെരിഞ്ഞ് പോസ് ചെയ്യാൻ റെഡിയായി... എന്റെ അത്ഭുതം കണ്ടിട്ടാവാം അവൾ വീണ്ടും പറഞ്ഞു... I am ready.. take th snap!

ഫോട്ടോയ്ക്ക് ശേഷം ഒരു ആപ്പിൾ ജ്യൂസ്...അതിന്റെ സ്ട്രോ എടുത്ത് ദൂരെ കളഞ്ഞ് അവൾ നാലു സിപ്പിനു അകത്താക്കി... മനസ്സിലുള്ള ചോദ്യാവലി ചോദിയ്ക്കാൻ ഒരു ‘ആവേശം’ കൂടി ഞാൻ സിപ്പ് ചെയ്തു... ‘മേശ മര്യാദയ്ക്ക്’ ഞാൻ ബിയർ ടിൻ നേരെ നീട്ടിയതും അവൾ തലയാട്ടി....

ഞാൻ തുടക്കത്തിലേ അവളുടെ ചെറിയ പാവാടയെ കുറിച്ച് ചോദിച്ചു...പത്ര പ്രവർത്ത്നത്തിലെ വിവരമില്ലായ്മയാകാം ചോദ്യങ്ങൾ എവിടെ തുടങ്ങണം എന്ന ശങ്കയ്ക്ക് കാരണം... അവൾ പറഞ്ഞത് ഞാൻ മലയാളികരിയ്ക്കുന്നു... “ഇത് എന്റെ ജോലിയ്ക്ക് ആവശ്യമാണു...ഓരോ ജോലിയ്ക്കും അതിന്റെതായ ‘ഡ്രെസ് കോഡ്’ ഇല്ലേ” ...ഞാൻ ഉടൻ തിരിച്ച് ചോദിച്ചു... ‘ഇതിനെ ജോലിയായി കണക്കാക്കാമോ?’ അവൾ ഒന്നു പൊട്ടിച്ചിരിച്ച് പറഞ്ഞു...... “പിന്നെ... ഇതിന്റെ പ്രതിഫലത്തിൽ അല്ലേ ഞാൻ ജീവിയ്ക്കുന്നത്....”

അപ്പോഴേയ്ക്കും ചുറ്റും ഒന്നു രണ്ട് ‘ചുള്ളന്മാർ‘ എത്തി നോക്കി, ലുട്ടാപ്പിയെ പോലെ തലയ്ക്ക് മുകളിൽ രണ്ട് വിരലുകൾ പൊക്കി കാണിച്ച് എന്തൊക്കെയോ കോക്രി കാണിച്ച് കടന്ന് പോയി... അവൾ വീണ്ടും ആപ്പിൾ ജ്യൂസ് വാങ്ങി വന്നു...

ഞാൻ അടുത്ത ചോദ്യം തുടങ്ങി... അല്ല, ഇവിടെ തന്റ്റെ ഈ ജോലി നിയമ വിരുദ്ധമല്ലേ? അവൾ ആപ്പിൾ ജ്യൂസ് താഴെ വച്ച് ബാഗിൽ നിന്നും ഏതോ കാർഡ് പൊക്കി എടുത്ത് പറഞ്ഞു “ ഞാനും ടാക്സ് അടയ്ക്കുന്നു... എല്ലാ മുറപോലെ...”

‘പോലീസിന്റെ പ്രശ്നമില്ലേ?’ എന്റെ ആകാംഷ അതായിരുന്നു.. അവൾ പറഞ്ഞു “ഉണ്ട്... അതിനൊക്കെ കസ്റ്റമെഴ്സ് വഴി കണ്ട് കൊള്ളും” ...

ഞങ്ങളുടെ കൊച്ച് വർത്തമാനം പൂർത്തിയാക്കും മുൻപ് ഒരു കട്ടുറുമ്പെന്നോണം ഒരു മണിനാദം അവളുടെ മൊബീലിൽ.... ഏതൊ നാലു വർത്തമാനത്തിൽ അവൾ ചിരിച്ചു,,,, പിന്നെ രണ്ട് ഓൺലൈനെ ‘കിസ്സും’...

അവൾ തല തിരിച്ച് പറഞ്ഞു.... “നാളെ രാവിലെ കാണാം... ഈ നാട് വിട്ട് അത് വരെ പോകില്ലല്ലോ അല്ലേ!, ഒരു തിരക്കുള്ള കസ്റ്റമർ വന്നിട്ടൂണ്ട്... അതാണു,.... ബൈ”

അടുത്ത് കണ്ട ഷോപ്പിൽ കയറി 2 ടിൻ ബിയർ വാങ്ങി ഞാൻ...... നാളെ രാവിലെ വരെ കാത്തിരിയ്ക്കാം...

അലച്ചിലിലെ ഒരു ഇടവേള

ഭക്ഷണത്തിനായി ഞാൻ കാത്തു നിൽക്കുകയല്ല... ജീവിയ്ക്കാൻ വേണ്ടി മതി ഭക്ഷണം... ഭക്ഷിയ്ക്കാൻ വേണ്ടി അല്ല ജീവിതം..... ഇതും മനസ്സിലായത് ഈ അലച്ചിൽ കൊണ്ടാണു... ഒത്തിരിയേറെ ദേശങ്ങൾ, ആളുകൾ....... എല്ലാവരും നല്ലവർ... ഞാൻ മാത്രം ദോഷി.... ഇതു മാത്രമാണെന്റെ ചിന്ത...

ഇന്നു ഞാൻ ഇവിടെ എത്തി... അടുത്ത ദിവസം എവിടെ എന്നു പോലും പറയാൻ അല്ലെങ്കിൽ ആലോചിയ്ക്കാൻ പറ്റില്ല... ഇന്നലെകളിൽ ഒരു ഇടത്താവളത്തിൽ വച്ച് കണ്ട് മുട്ടിയില്ല...പറഞ്ഞു കേട്ട ഒരു കധ.,,,,, (അക്ഷര പിശക് ഈ ദേഹിയുടെ അല്ല.... എന്റെ മനസ്സിനൊത്ത് സഞ്ചരിയ്ക്കാത്ത ഈ ബുദ്ധിയില്ലാത്ത യന്തിരന്റെ മാത്രം... അതുകൊണ്ട് എനിയ്ക്കൊരു കുറ്റ ബോധവുമില്ല....) പറഞ്ഞ് വന്നത് ആ ഒരു പ്രോസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചാണു.... ആങ്കലേയ ഭാഷയിൽ പറയുന്നതിനേക്കാൾ നമ്മുടെ മാതൃഭാഷയിൽ ‘വേശ്യ’... അവരെ ഞാൻ ഇന്നു കാണാൻ പോകുന്നു.... അതും ഈ യന്തിരനിലൂടെ.... അറിയണമല്ലോ അവ്രുടെ ജീവിതവും... യന്തിരനിലൂടെ ആകുമ്പോൾ ആ ദേഹത്തിന്റ്റെ ചൂട് എനിയ്ക്ക് കിട്ടുകയുമില്ല,,,, അങ്ങനെയും എന്നെ എനിയ്ക്ക് പീഡിപ്പിയ്ക്കാമല്ലോ.... വേശ്യ ആയി ജീവിയ്ക്കുന്നവളിൽ നിന്നു തന്നെ ആവട്ടെ എന്റെ ഈ വിശാലമായ ‘തമ്മിൽ കൂട്ട് കെട്ടിലേയ്ക്കുള്ള’ തുടക്കം.... ഞാൻ പോയി വരാം